loader image
മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റം; സുനേത്ര പവാർ പുതിയ ഉപമുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റം; സുനേത്ര പവാർ പുതിയ ഉപമുഖ്യമന്ത്രിയാകും

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. ബാരാമതിയിൽ ചേർന്ന എൻസിപി മുതിർന്ന നേതാക്കളുടെ നിർണ്ണായക യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ഖ്യാതി സുനേത്ര പവാറിന് സ്വന്തമാകും. ചഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് സുനേത്രയെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ വെച്ച് നടക്കും. ഇതിൽ പങ്കെടുക്കാനായി സുനേത്ര പവാർ മുംബൈയിൽ എത്തിയിട്ടുണ്ട്. ഔദ്യോഗികമായ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത് പവാർ വിഭാഗം നിയമസഭാ കക്ഷിയോഗം ചേരും.

The post മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റം; സുനേത്ര പവാർ പുതിയ ഉപമുഖ്യമന്ത്രിയാകും appeared first on Express Kerala.

Spread the love
See also  പശ്ചിമേഷ്യ കത്തുന്നു! നാലാം ദിനവും അമേരിക്ക-ഇസ്രയേൽ ആക്രമണം; റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ പ്രഹരം

New Report

Close