loader image
‘പേട്രിയറ്റ്’ ഒരു സർപ്രൈസ് പാക്കേജ്; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത് ആരാധകർക്കുള്ള വിരുന്നാകും! മഹേഷ് നാരായണൻ

‘പേട്രിയറ്റ്’ ഒരു സർപ്രൈസ് പാക്കേജ്; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത് ആരാധകർക്കുള്ള വിരുന്നാകും! മഹേഷ് നാരായണൻ

ലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ മഹേഷ് നാരായണൻ. മാതൃഭൂമി ക ഫെസ്റ്റിൽ സംസാരിക്കവെയാണ് ആരാധകരെ ആവേശത്തിലാക്കുന്ന കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. ഇതൊരു കൊമേഴ്‌സ്യൽ സിനിമയാണെന്നും പ്രേക്ഷകർക്ക് സർപ്രൈസ് നൽകുന്ന നിരവധി നിമിഷങ്ങളും ആരാധകർ ആഗ്രഹിക്കുന്ന ‘ഫാൻ മൊമെന്റുകളും’ ചിത്രത്തിൽ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ മമ്മൂട്ടിയെ മനസ്സിൽ കണ്ട് എഴുതിയ കഥ പിന്നീട് ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, മോഹൻലാൽ എന്നിവരിലേക്ക് വളരുകയായിരുന്നുവെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കി. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാ നിർമ്മാണത്തിൽ ഒരു പുതിയ ഭാഷ പരീക്ഷിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും സവിശേഷമായ ഒരു ശൈലി ചിത്രത്തിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അടിവസ്ത്രങ്ങൾ തന്നു, മുന്നിൽ വെച്ച് മാറാൻ പറഞ്ഞു; താൻ നേരിട്ട ‘കാസ്റ്റിംഗ് കൗച്ച്’ തുറന്നുപറഞ്ഞ് ഐശ്വര്യ രാജേഷ്

See also  ഇയർഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? ജാഗ്രത; കേൾവിശക്തി അപകടത്തിലായേക്കാം

ഏപ്രിൽ 23-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദർശന രാജേന്ദ്രൻ, ജിനു ജോസഫ്, പ്രകാശ് ബെലവാടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വെക്കേഷൻ റിലീസ് ആയതുകൊണ്ട് തന്നെ ബോക്സ് ഓഫീസിൽ ചിത്രം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ‘പേട്രിയറ്റ്’ ഒരു സർപ്രൈസ് പാക്കേജ്; മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത് ആരാധകർക്കുള്ള വിരുന്നാകും! മഹേഷ് നാരായണൻ appeared first on Express Kerala.

Spread the love

New Report

Close