യുവജനങ്ങൾക്കായി പ്രത്യേക വകുപ്പ്; യുഡിഎഫിന്റെ വാഗ്ദാനവുമായി വി.ഡി. സതീശൻ

യുവജനങ്ങൾക്കായി പ്രത്യേക വകുപ്പ്; യുഡിഎഫിന്റെ വാഗ്ദാനവുമായി വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവാക്കൾ തൊഴിലിനും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറുന്നത് തടയാനും അവരെ നാട്ടിൽ നിലനിർത്താനുമായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചി ജെയിൻ സർവകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലേക്കുള്ള കുടിയേറ്റം ഗൾഫ് കുടിയേറ്റം പോലെയല്ലെന്നും അത് നാട്ടിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി കൃത്യമായ ആസൂത്രണവും സുതാര്യതയും ഉറപ്പാക്കുന്ന ഒരു ഭരണകൂടമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് സത്യം പറയുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ക്യാമ്പസുകളിൽ ചെറിയ പ്രശ്നങ്ങളുടെ പേരിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നത് തലവേദനയ്ക്ക് തല വെട്ടിക്കളയുന്നതിന് തുല്യമാണെന്നും, ജനാധിപത്യപരമായ സംവാദങ്ങൾ ക്യാമ്പസുകളിൽ ആവശ്യമാണെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

The post യുവജനങ്ങൾക്കായി പ്രത്യേക വകുപ്പ്; യുഡിഎഫിന്റെ വാഗ്ദാനവുമായി വി.ഡി. സതീശൻ appeared first on Express Kerala.

Spread the love
See also  നിശ്ചയിച്ചതിലും വേഗത്തിൽ തിരിച്ചടി നൽകി, ലക്ഷ്യമിടാൻ ഇനി ഒന്നുമില്ല; ട്രംപ്

New Report

Close