പ്രീമിയം മദ്യശാലയിൽ നിന്ന് 40 കുപ്പി മദ്യം അടിച്ചുമാറ്റി; യുവാവ് പിടിയിൽ

പ്രീമിയം മദ്യശാലയിൽ നിന്ന് 40 കുപ്പി മദ്യം അടിച്ചുമാറ്റി; യുവാവ് പിടിയിൽ

കൊല്ലം: ബെവ്‌കോ പ്രീമിയം മദ്യ വിതരണ ശാലയിൽ നിന്നും മദ്യം മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര സ്വദേശി ശരത്തിനെയാണ് ചവറ തെക്കുംഭാഗം പോലീസ് പിടികൂടിയത്. ഉപഭോക്താക്കൾക്ക് സ്വയം മദ്യം തിരഞ്ഞെടുക്കാൻ സൗകര്യമുള്ള പ്രീമിയം മദ്യശാലയിലെ തിരക്ക് മുതലെടുത്തായിരുന്നു ശരത്തിന്റെ മോഷണം.

പ്രീമിയം കൗണ്ടറിൽ കയറി മദ്യം തിരഞ്ഞെടുക്കുന്നതിനിടെ കുപ്പികൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസേനയുള്ള കണക്കെടുപ്പിൽ കുപ്പികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഇത്തരത്തിൽ പലപ്പോഴായി 40 കുപ്പി മദ്യമാണ് ഇയാൾ കടത്തിയത്. ജീവനക്കാരുടെ പരാതിയെത്തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

The post പ്രീമിയം മദ്യശാലയിൽ നിന്ന് 40 കുപ്പി മദ്യം അടിച്ചുമാറ്റി; യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
See also  ഇറാൻ തകർത്തത് 730 കോടിയുടെ അമേരിക്കൻ വിമാനം; സൈനിക കരുത്തിന് മുന്നിൽ പതറി അമേരിക്ക!

New Report

Close