“എന്തൊരു പെർഫോമൻസ്, അന്തംവിട്ടുപോയി!”; ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി!

“എന്തൊരു പെർഫോമൻസ്, അന്തംവിട്ടുപോയി!”; ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി!

ടൻ ഇന്ദ്രൻസിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി. റഷീദ് പാറക്കൽ സംവിധാനം ചെയ്ത ‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം തന്നെ അമ്പരപ്പിച്ചുവെന്ന് മമ്മൂട്ടി പറഞ്ഞു. ‘ആശാൻ’ എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഒരു ഫാന്റസി ഡ്രാമ സ്വഭാവത്തിലെത്തിയ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ ഏറെ കയ്യടി വാങ്ങിയിരുന്നു. നടൻ ഇന്ദ്രൻസിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് മമ്മൂട്ടി. “കുട്ടന്റെ ഷിനിഗാമി എന്ന സിനിമയിൽ ഗംഭീര പെർഫോമൻസ് ആണ് ഇന്ദ്രൻസ് നടത്തിയിരിക്കുന്നത്. അന്തംവിട്ടുപോയി! സ്യൂട്ട് ഒക്കെയിട്ട് ഇത്രയും ലളിതമായ ഒരാൾ കാലനായി അഭിനയിക്കുന്നത് കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല. ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഞാനോ നീയോ എന്ന് മത്സരബുദ്ധിയോടെയാണ് അഭിനയിച്ചിരിക്കുന്നത്”. മമ്മൂട്ടി പറഞ്ഞു. മനോരമ മാക്സിലൂടെ ഈ ചിത്രം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

Also Read: ‘ആശാൻ’ ചിത്രത്തിലെ ട്രെയിലർ പുറത്ത്! ചിത്രം ഫെബ്രുവരി 5-ന് തിയേറ്ററുകളിൽ

ഇന്ദ്രൻസ് നായകനാകുന്ന ബിഗ് ബജറ്റ് കൊമേഴ്സ്യൽ ചിത്രം ‘ആശാൻ’ ഫെബ്രുവരി അഞ്ചിന് തിയേറ്ററുകളിലെത്തും. 550-ലധികം സിനിമകളിൽ അഭിനയിച്ച ഇന്ദ്രൻസ് നായകനായി എത്തുന്ന ആദ്യ കൊമേഴ്സ്യൽ സിനിമയാണിത് എന്ന പ്രത്യേകതയുമുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം ഒരു കോമഡി ഡ്രാമയാണ്. ഒരു പാട്ട് ഇന്ദ്രൻസ് തന്നെയാണ് പാടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

The post “എന്തൊരു പെർഫോമൻസ്, അന്തംവിട്ടുപോയി!”; ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി! appeared first on Express Kerala.

Spread the love
See also  പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ വിസയുമായി യുഎഇയിലേക്ക് മടങ്ങാം

New Report

Close