
ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘കറുപ്പി’ന്റെ ഫൈനൽ ഔട്ട് കണ്ട ആവേശത്തിൽ സംഗീത സംവിധായകൻ സായ് അഭ്യങ്കർ. “കാത്തിരിപ്പുകൾ വെറുതെയാകില്ല” എന്ന സായ് അഭ്യങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് സൂര്യ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. സംഗീതം നൽകുന്ന സിനിമകൾക്ക് മുന്നോടിയായി അനിരുദ്ധിനെപ്പോലെ സായ് അഭ്യങ്കറും റിവ്യൂ പങ്കുവെക്കുന്നത് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
സംഗീതം നൽകിയ ചിത്രങ്ങൾ തിയേറ്ററിലെത്തുന്നതിന് മുൻപ് അവയെക്കുറിച്ച് ഇമോജികളിലൂടെയോ ലഘുവായ കുറിപ്പുകളിലൂടെയോ റിവ്യൂ നൽകുന്ന രീതി തമിഴ് സിനിമയിൽ അനിരുദ്ധിന് ഉണ്ടായിരുന്നു. സമാനമായ രീതിയിൽ കറുപ്പ് സിനിമയുടെ വിശേഷം പങ്കുവെച്ച സായ് അഭ്യങ്കർ ഇപ്പോൾ അനിരുദ്ധിന്റെ പാതയിലാണോ എന്നാണ് സിനിമാ ലോകത്തെ ചർച്ച. തുടർച്ചയായ വലിയ ബജറ്റ് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനാൽ, സൂര്യയെ സംബന്ധിച്ചിടത്തോളം കറുപ്പ് ഒരു നിർണ്ണായക ചിത്രമാണ്.
Also Read: “എന്തൊരു പെർഫോമൻസ്, അന്തംവിട്ടുപോയി!”; ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി!
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തെന്നിന്ത്യൻ പ്രിയജോഡികളായ സൂര്യയും തൃഷയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാണെന്നും ദൈവമായും വക്കീലായും താരം എത്തുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, ശിവദ, അനഘ മായ രവി തുടങ്ങി വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. ജി.കെ. വിഷ്ണുവിന്റെ ക്യാമറയും അൻബറിവ്, വിക്രം മോർ എന്നിവരുടെ ആക്ഷൻ കൊറിയോഗ്രാഫിയും ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്നുണ്ട്. ഒരു പക്കാ മാസ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
The post സൂര്യയുടെ ‘കറുപ്പ്’; അനിരുദ്ധിന്റെ സ്റ്റൈലിൽ സായ് അഭ്യങ്കർ, അപ്‌ഡേറ്റ് ഏറ്റെടുത്ത് ആരാധകർ! appeared first on Express Kerala.


