
കേന്ദ്ര ബജറ്റിൽ സ്ത്രീശാക്തീകരണത്തിനും നാളികേര കർഷകർക്കും വലിയ പ്രാധാന്യം നൽകുന്ന വിപ്ലവകരമായ പദ്ധതികളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്കായി സുരക്ഷിതമായ വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഷി മാർട്ട്’ എന്ന പേരിൽ പുതിയ വ്യാപാര ശൃംഖലയും സർക്കാർ ആരംഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാൻ ഇതിലൂടെ വലിയ അവസരം ലഭിക്കും.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് ‘കോക്കനട്ട് പ്രോമോഷൻ സ്കീം’. രാജ്യത്തെ ഏകദേശം ഒരു കോടിയോളം കർഷകർക്ക് ഗുണകരമാകുന്ന ഈ പദ്ധതിയിലൂടെ നാളികേര കൃഷിക്ക് വലിയ ഉണർവ് ലഭിക്കും. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മാറ്റി പുതിയവ വെച്ചുപിടിപ്പിക്കാൻ പ്രത്യേക സഹായം നൽകുന്നതിനൊപ്പം, ഇന്ത്യൻ തേങ്ങയെയും കശുവണ്ടിയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പാക്കേജുകളും കേന്ദ്രം പ്രഖ്യാപിച്ചു. ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: ബയോ ഫാര്‍മയ്ക്ക് 10000 കോടി രൂപ! ആരോഗ്യ-ഔഷധ മേഖലയിൽ വമ്പൻ പ്രഖ്യാപനം
കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും അവയുടെ മൂല്യവർദ്ധിത സംസ്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോർത്ത് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഇത് വനം-കൃഷി മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ! വമ്പൻ പദ്ധതിയുമായി നിർമ്മല സീതാരാമൻ appeared first on Express Kerala.



