മിഠായി വാങ്ങാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം! വയനാട് വൈത്തിരിയിൽ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ

മിഠായി വാങ്ങാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം! വയനാട് വൈത്തിരിയിൽ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ

യനാട് വൈത്തിരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 54-കാരനായ സൂപ്പർമാർക്കറ്റ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടേൽ സ്വദേശിയായ കെ.എം. അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 27-ന് ചുണ്ടേൽ ടൗണിലുള്ള ഇയാളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ മിഠായി വാങ്ങാനെത്തിയതായിരുന്നു കുട്ടി. ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത വൈത്തിരി പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

The post മിഠായി വാങ്ങാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം! വയനാട് വൈത്തിരിയിൽ സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾക്ക് തുടക്കം; 20 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്ക്

New Report

Close