രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; അയോഗ്യതാ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; അയോഗ്യതാ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ

ലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. ഡി.കെ. മുരളി നൽകിയ പരാതി പരിഗണിക്കുന്ന കമ്മിറ്റി, പരാതിക്കാരന്റെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമാകും അന്തിമ നിലപാട് സ്വീകരിക്കുക. കേസുകളിൽ നിരന്തരം ഉൾപ്പെടുന്ന പശ്ചാത്തലത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാണ് ആവശ്യം.

രാഹുലിനെതിരായ പരാതി സ്പീക്കർ കമ്മിറ്റിക്ക് കൈമാറിയ സാഹചര്യത്തിൽ, നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സഭയ്ക്ക് അയോഗ്യതാ നടപടികളുമായി മുന്നോട്ട് പോകാൻ അധികാരമുണ്ട്. സർക്കാരിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം. നേരത്തെ സമാനമായ കേസുകളിൽ ഉൾപ്പെട്ട മറ്റ് എംഎൽഎമാരുടെ സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. രാഹുൽ രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും, അയോഗ്യത സംബന്ധിച്ച കാര്യത്തിൽ ഭരണപക്ഷം നയപരമായ ചർച്ചകൾ തുടരുകയാണ്.

The post രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; അയോഗ്യതാ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ appeared first on Express Kerala.

Spread the love
See also  നക്ഷത്രങ്ങൾക്കിടയിലെ ഇന്ത്യ; ഐഎസ്എസ് പകർത്തിയ വിസ്മയ ചിത്രങ്ങൾ പുറത്ത്

New Report

Close