
കുവൈത്തില്‍ പൗരത്വ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമ്പത് പേരുടെ പൗരത്വം കൂടി ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. 1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് ലംഘിച്ച്, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. കുവൈത്ത് നിയമമനുസരിച്ച് ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാല്‍ അവരുടെ കുവൈത്ത് പൗരത്വം സ്വയമേവ ഇല്ലാതാകും. വ്യാജരേഖകള്‍ വഴിയോ ഇരട്ട പൗരത്വം വഴിയോ പൗരത്വം കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി വലിയ തോതിലുള്ള പരിശോധനകളാണ് നടത്തിവരുന്നത്.
പൗരത്വം നഷ്ടപ്പെടുന്ന വ്യക്തികളുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും വിദേശ പൗരത്വം ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെയും കുവൈത്ത് ദേശീയത ഇതോടെ റദ്ദാക്കപ്പെടും. എന്നാല്‍, പൗരത്വം നഷ്ടപ്പെട്ട വ്യക്തിയുടെ ഭാര്യ വിദേശ പൗരത്വം സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അവരുടെ കുവൈത്ത് പൗരത്വം നിലനില്‍ക്കും. ദേശീയതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ പൗരത്വ സുരക്ഷ ഉറപ്പാക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
The post പൗരത്വ പരിശോധന കര്‍ശനമാക്കി കുവൈത്ത് appeared first on Express Kerala.



