
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനെ പ്രശംസകൊണ്ട് മൂടി ആർ. അശ്വിൻ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിൽ വെറും 42 പന്തിൽ സെഞ്ച്വറി നേടിയ കിഷൻ, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
“കാര്യവട്ടത്ത് ഇഷാൻ നേടിയത് വെറുമൊരു സെഞ്ച്വറിയല്ല, മറിച്ച് അതൊരു വലിയ പ്രഖ്യാപനമാണ്. ഞാൻ ലോകകപ്പിന് പോകുന്നുണ്ട്, നിങ്ങളിൽ എത്രപേർ എന്റെ കൂടെ വരുന്നുണ്ട് എന്നാണ് ആ ബാറ്റിംഗിലൂടെ അവൻ സെലക്ടർമാരോട് ചോദിച്ചത്,” അശ്വിൻ പറഞ്ഞു. ടീമിൽ നിന്ന് പുറത്തായിരുന്ന രണ്ട് വർഷം തന്റെ പോരായ്മകൾ പരിഹരിക്കാനും ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനുമാണ് ഇഷാൻ ശ്രമിച്ചതെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.
Also Read: പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? ഇന്ത്യയുമായി കളിച്ചില്ലെങ്കിൽ പൂട്ട് വീഴും!
പഴയതിനേക്കാൾ ഇരട്ടി പ്രഹരശേഷിയോടെയാണ് ഇഷാൻ മടങ്ങിവന്നിരിക്കുന്നത്. ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ യാതൊരു കുറവുമില്ലാത്ത കിഷന്റെ പ്രകടനം അവിശ്വസനീയമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. 2023 ഏകദിന ലോകകപ്പ് ടീമിൽ കിഷൻ തന്റെ കൂടെ ഉണ്ടായിരുന്ന കാര്യം ഓർമ്മിപ്പിച്ച അശ്വിൻ, ഈ തിരിച്ചുവരവ് ടീം മാനേജ്‌മെന്റിനുള്ള വ്യക്തമായ മറുപടിയാണെന്നും വ്യക്തമാക്കി.
The post വെറുമൊരു സെഞ്ച്വറിയല്ല, ഇതൊരു പ്രഖ്യാപനം! ഇഷാൻ കിഷന്റെ തിരിച്ചുവരവിൽ ആവേശം പങ്കുവെച്ച് ആർ. അശ്വിൻ appeared first on Express Kerala.



