അജിത് പവാറിന്റെ വിടവാങ്ങൽ ചടങ്ങിനിടെ വൻ മോഷണം; 30 ലക്ഷത്തിന്റെ സ്വർണം കവർന്നു, 8000 പോലീസുകാർ നോക്കിനിൽക്കെ കവർച്ച!

അജിത് പവാറിന്റെ വിടവാങ്ങൽ ചടങ്ങിനിടെ വൻ മോഷണം; 30 ലക്ഷത്തിന്റെ സ്വർണം കവർന്നു, 8000 പോലീസുകാർ നോക്കിനിൽക്കെ കവർച്ച!

പുണെ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ ബാരാമതിയിൽ വൻ മോഷണം. ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ വിലാപയാത്രയ്ക്കിടയിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. സംസ്ഥാന ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. സംസ്കാര ചടങ്ങുകൾക്കായി 8000 ത്തോളം പോലീസുകാരെയാണ് സ്ഥലത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.

ഇത്രയും വലിയ പോലീസ് സന്നാഹമുണ്ടായിട്ടും 15-ഓളം സ്വർണമാലകൾ മോഷണം പോയത് പോലീസിന് വലിയ നാണക്കേടായിരിക്കുകയാണ്. തിരക്കിനിടയിൽ മോഷണം നടത്തിയ ചിലരെ പാർട്ടി പ്രവർത്തകർ തന്നെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരാതികൾ പ്രവാഹമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. നാടിന്റെ പ്രിയ നേതാവിന് വിട ചൊല്ലാനെത്തിയ ജനങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആസൂത്രിത മോഷണത്തിൽ പാർട്ടി നേതാക്കളും കടുത്ത അമർഷം രേഖപ്പെടുത്തി.

The post അജിത് പവാറിന്റെ വിടവാങ്ങൽ ചടങ്ങിനിടെ വൻ മോഷണം; 30 ലക്ഷത്തിന്റെ സ്വർണം കവർന്നു, 8000 പോലീസുകാർ നോക്കിനിൽക്കെ കവർച്ച! appeared first on Express Kerala.

Spread the love
Scroll to Top