loader image
ശബരിമല സ്വർണ്ണക്കൊള്ള! സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമം

ശബരിമല സ്വർണ്ണക്കൊള്ള! സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ കയ്യാങ്കളിയും കടുത്ത പ്രതിഷേധവും. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. സ്പീക്കറുടെ ചേമ്പറിലേക്ക് അതിക്രമിച്ചു കയറാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ നീക്കം വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ബഹളം നിയന്ത്രണാതീതമായതോടെ സ്പീക്കർ എ.എൻ ഷംസീർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു പോവുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലം വഴിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ വിഷയദാരിദ്ര്യം മൂലമാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർക്ക് ഒരു അടിയന്തര പ്രമേയം പോലും കൊണ്ടുവരാനില്ലെന്നും മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു. സഭയിൽ ഉയർത്തിയ ബാനറുകൾ താഴ്ത്തണമെന്ന സ്പീക്കറുടെ മുന്നറിയിപ്പ് പ്രതിപക്ഷം തള്ളിയതോടെ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിന് സമീപമെത്തി മുദ്രാവാക്യം വിളിച്ചു. ഇത് സഭയിലെ സംഘർഷാവസ്ഥ ഇരട്ടിയാക്കി.

See also  കണ്ണൂരിലേത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസം; കോൺഗ്രസ് അണികളെ കയറൂരി വിടുന്നുവെന്ന് സജി ചെറിയാൻ

The post ശബരിമല സ്വർണ്ണക്കൊള്ള! സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമം appeared first on Express Kerala.

Spread the love

New Report

Close