
ഇടുക്കി: ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് കനത്ത സുരക്ഷാ പരിശോധന തുടരുന്നു. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുല്ലപ്പെരിയാർ ഡാം, ഇടുക്കി ഡാം, മുട്ടം കോടതി എന്നിവിടങ്ങളിലാണ് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കളക്ട്രേറ്റിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ ഇതുവരെ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. പോലീസ് കർശന പരിശോധന നടത്തിവരികയാണ്.
The post ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാമിലും കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന തുടരുന്നു appeared first on Express Kerala.



