loader image
കൊച്ചിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു അപകടം. കാക്കനാട്ടെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ മുസ്തഫ, ജോലി കഴിഞ്ഞ് പടമുഗളിലെ താമസസ്ഥലത്തുനിന്ന് നാട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തുനിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന ബൈക്ക് ദേശീയപാതയിലെ 293-ാം നമ്പർ മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post കൊച്ചിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  ലാ ലിഗയിൽ യമാൽ തരംഗം! വിയ്യാറയലിനെ തകർത്ത് ബാഴ്‌സലോണ, ഒന്നാം സ്ഥാനത്ത് ആധിപത്യം

New Report

Close