
തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാൽ മാണിനാടിന് സമീപം ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഓഡിറ്റോറിയത്തിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിജിത്ത്, അജിത്ത് എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ അഭിജിത്തിനെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈക്കിന് ഒരു സംഘം കൈ കാണിച്ചെങ്കിലും, നിർത്താതെ മുന്നോട്ട് പോയി. ഇതിൽ പ്രകോപിതരായ സംഘം കയ്യിലുണ്ടായിരുന്ന ടോർച്ച് യുവാക്കൾക്ക് നേരെ എറിയുകയായിരുന്നു. ടോർച്ച് തലയിൽ തട്ടിയാണ് അഭിജിത്തിന് പരിക്കേറ്റത്. ആക്രമണം നടത്തിയവർ ആരാണെന്ന് വ്യക്തമായിട്ടില്ല.
The post ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണം; ടോർച്ച് കൊണ്ടുള്ള ഏറിൽ യുവാവിന്റെ തലയ്ക്ക് പരിക്ക് appeared first on Express Kerala.



