
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
പ്രധാന തസ്തികകളും യോഗ്യതകളും:
- പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് (ഇ-പ്രൊക്യുർമെന്റ് പ്രോജക്റ്റ്)
യോഗ്യത: ബി.ടെക്/ബി.ഇ (EC/CS/IT) അല്ലെങ്കിൽ എം.സി.എ. കൂടാതെ എം.ബി.എ ബിരുദവും ഉണ്ടായിരിക്കണം.
പരിചയം: ഐടി മേഖലയിൽ മാനേജീരിയൽ തലത്തിൽ 5 വർഷത്തെ പരിചയം (ഇതിൽ 3 വർഷം ഇ-ഗവേണൻസ് മേഖലയിലായിരിക്കണം).
ശമ്പളം: 1,04,000 രൂപ.
പ്രായപരിധി: 40 വയസ്സ്.
- ലീഡ്/സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് (CERT-K)
യോഗ്യത: ബി.ഇ/ബി.ടെക് (CS/EC/IT) അല്ലെങ്കിൽ എം.സി.എ. പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കേഷൻ നിർബന്ധം.
പരിചയം: 4 മുതൽ 6 വർഷം വരെ പ്രവൃത്തി പരിചയം (ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ 4 വർഷം).
ശമ്പളം: 80,000 രൂപ.
പ്രായപരിധി: 40 വയസ്സ്.
Also Read: UPSC സിവിൽ സർവീസസ് 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു! 933 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
- സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ (KSWAN പ്രോജക്റ്റ്)
യോഗ്യത: ബി.ഇ/ബി.ടെക് (Electronics/CS). CCNP അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
പരിചയം: NOC/ഡാറ്റ സെന്ററുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ 3 വർഷത്തെ പരിചയം.
ശമ്പളം: 52,000 രൂപ.
പ്രായപരിധി: 35 വയസ്സ്.
- ജില്ലാ പ്രോജക്ട് മാനേജർ (DGS)
യോഗ്യത: ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.സി.എ. ഒപ്പം എം.ബി.എ ബിരുദവും.
പരിചയം: ഐടി മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 40,000 രൂപ.
പ്രായപരിധി: 40 വയസ്സ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
അപേക്ഷകൾ ഓൺലൈൻ ലിങ്ക് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
ജില്ലാ പ്രോജക്ട് മാനേജർ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
അവസാന തീയതി: 2026 ഫെബ്രുവരി 15.
The post കേരള ഐടി മിഷനിൽ വൻ നിയമനം! ഒരു ലക്ഷം രൂപ വരെ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.



