
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി സർക്കാർ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനൊപ്പം, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ‘റോഡ് സേഫ്റ്റി കേഡറ്റ്’ എന്ന പുതിയ സേനയ്ക്കും രൂപം നൽകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമാണ് ഇക്കാര്യം വിശദീകരിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിലാണ് റോഡ് സേഫ്റ്റി കേഡറ്റും പ്രവർത്തിക്കുക. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 30 കുട്ടികൾ വീതമായിരിക്കും ഈ സേനയിൽ ഉണ്ടാവുക. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് നേരിട്ട് പരിശീലനം നൽകും. റോഡ് നിയമങ്ങൾ, ഗതാഗത ചിട്ടകൾ എന്നിവയിൽ ബോധവത്കരണമാണ് ലക്ഷ്യം.
The post ഇനി സ്കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റും’; റോഡ് സുരക്ഷാ നിയമങ്ങൾ പാഠപുസ്തകത്തിന്റെ ഭാഗമാകും appeared first on Express Kerala.




