
തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കായി ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർക്കാണ് ഈ അവസരം. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്ന ഈ കോഴ്സിൽ ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ സ്റ്റൈപന്റും കെഎസ്ആർടിസി കൺസെഷനും നൽകുന്നതാണ്.
സ്റ്റെനോഗ്രാഫിക്ക് പുറമെ ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (മലയാളം & ഇംഗ്ലീഷ്) എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും. 2026 മാർച്ചിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 28-നകം മണ്ണന്തലയിലെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0471-2543441 അല്ലെങ്കിൽ 7012135122 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
The post സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.




