കുറഞ്ഞ വിലയിൽ വാഹനം സ്വന്തമാക്കാം; കാറുകളും ബൈക്കുകളുമടക്കം 48 വാഹനങ്ങൾ ലേലം ചെയ്യുന്നു

കുറഞ്ഞ വിലയിൽ വാഹനം സ്വന്തമാക്കാം; കാറുകളും ബൈക്കുകളുമടക്കം 48 വാഹനങ്ങൾ ലേലം ചെയ്യുന്നു

ടുക്കി എക്‌സൈസ് ഡിവിഷന് കീഴിലെ വിവിധ അബ്കാരി, എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയ 48 വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നു. 11 ഓട്ടോറിക്ഷകൾ, 22 മോട്ടോർ സൈക്കിളുകൾ, 8 കാറുകൾ, 6 സ്കൂട്ടറുകൾ, ഒരു പിക്ക് അപ്പ് വാൻ എന്നിവയാണ് ലേല പട്ടികയിലുള്ളത്. 2026 ഫെബ്രുവരി 19-ന് രാവിലെ 11 മണിക്ക് പൈനാവ് കുയിലിമലയിലുള്ള ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ വെച്ചാണ് ലേലം നടക്കുക.

നിശ്ചിത ദിവസം ലേലം പൂർത്തിയായില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം നടപടികൾ തുടരുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇടുക്കി ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ നിന്നും നിബന്ധനകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, മറയൂർ, ദേവികുളം, വണ്ടിപ്പെരിയാർ തുടങ്ങി ജില്ലയിലെ വിവിധ റെയിഞ്ച് ഓഫീസുകളിലും സ്‌ക്വാഡ് ഓഫീസുകളിലുമായാണ് ഈ വാഹനങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.

Also Read: ഹീറോയോ ഹോണ്ടയോ? വിപണിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ടൂവീലർ വിൽപനയിൽ 26% വളർച്ച

ലേലത്തിന് മുൻപായി ഓഫീസ് മേധാവിയുടെ അനുവാദത്തോടെ വാഹനങ്ങൾ നേരിട്ട് പരിശോധിക്കാൻ സൗകര്യമുണ്ടാകും. വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralaexcise.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 04862 222493 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post കുറഞ്ഞ വിലയിൽ വാഹനം സ്വന്തമാക്കാം; കാറുകളും ബൈക്കുകളുമടക്കം 48 വാഹനങ്ങൾ ലേലം ചെയ്യുന്നു appeared first on Express Kerala.

Spread the love
See also  600 കിലോയുടെ നാസ ഉപഗ്രഹം!

New Report

Close