24-ൽ നിന്ന് 105-ലേക്ക്; വിമാനങ്ങളുടെ എണ്ണത്തിൽ 4 മടങ്ങ് വർദ്ധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്

24-ൽ നിന്ന് 105-ലേക്ക്; വിമാനങ്ങളുടെ എണ്ണത്തിൽ 4 മടങ്ങ് വർദ്ധനയുമായി എയർ ഇന്ത്യ എക്സ്പ്രസ്

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ ചരിത്രം കുറിക്കുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ കമ്പനി പ്രവർത്തനലാഭത്തിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടാറ്റ ഏറ്റെടുക്കുമ്പോൾ വെറും 24 വിമാനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 105 വിമാനങ്ങളുമായി കമ്പനി കരുത്ത് കാട്ടുന്നു. 2022-ൽ 5 ശതമാനമായിരുന്ന വിപണി വിഹിതം ചുരുങ്ങിയ കാലയളവിൽ 14 ശതമാനമായി ഉയർത്തി. ഇത് 25 ശതമാനത്തിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ മാതൃകമ്പനിയായ എയർ ഇന്ത്യയെപ്പോലും എക്സ്പ്രസ് പിന്നിലാക്കി. എയർ ഇന്ത്യ 70 സർവീസുകൾ നടത്തുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് 110 സർവീസുകളാണ് നടത്തുന്നത്. വിമാനങ്ങളുടെ എണ്ണത്തിലും സർവീസുകളിലും ഇത്രയും വർധനവരുത്തിയതിനൊപ്പം പ്രവർത്തനലാഭം നേടാനായെന്നത് വലിയ നേട്ടമാണെന്ന് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു.

Also Read: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാവില്ല; സുപ്രീം കോടതി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 300 ആയി വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി 6,300 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഉറപ്പാക്കുന്നതിനൊപ്പം പ്രീമിയം സൗകര്യങ്ങളും കൂടുതൽ ലെഗ്-സ്പേസും ഉൾപ്പെടുത്തി യാത്രക്കാർക്ക് പുതിയ അനുഭവം നൽകാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. കൃത്യനിഷ്ഠ പാലിക്കുന്നതിൽ നവംബർ, ഡിസംബർ മാസങ്ങളിൽ കമ്പനി ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

The post 24-ൽ നിന്ന് 105-ലേക്ക്; വിമാനങ്ങളുടെ എണ്ണത്തിൽ 4 മടങ്ങ് വർദ്ധനയുമായി എയർ ഇന്ത്യ എക്സ്പ്രസ് appeared first on Express Kerala.

Spread the love
See also  ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൈമാറണം; ശ്രീലങ്കൻ കോടതിയുടെ ഉത്തരവ്

New Report

Close