കൊണ്ടോട്ടിയിൽ സൺഷേഡിൽ കഞ്ചാവ് വളർത്തി; ബിഹാർ സ്വദേശി അറസ്റ്റിൽ

കൊണ്ടോട്ടിയിൽ സൺഷേഡിൽ കഞ്ചാവ് വളർത്തി; ബിഹാർ സ്വദേശി അറസ്റ്റിൽ

കൊണ്ടോട്ടി: കെട്ടിടത്തിന്റെ സൺഷേഡിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാർ സ്വദേശി ഉമേഷ് യാദവിനെ (26) ആണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഐക്കരപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സൺഷേഡിലായിരുന്നു ഉമേഷ് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചിരുന്നത്.

ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ, പ്രതി ചെടികൾ വേരോടെ പ്ലാസ്റ്റിക് കവറിലാക്കി സ്വന്തം മുറിയിൽ ഒളിപ്പിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം ക്വാർട്ടേഴ്സിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. കൊണ്ടോട്ടി എസിപി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ ഷമീർ, എസ്‌ഐ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

The post കൊണ്ടോട്ടിയിൽ സൺഷേഡിൽ കഞ്ചാവ് വളർത്തി; ബിഹാർ സ്വദേശി അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  സ്വർണവില വീണ്ടും ഉയരുന്നു; ആശങ്കയോടെ വിപണി