
ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നത് ആർക്കെങ്കിലും പദവികൾ ലഭിക്കാനല്ല, മറിച്ച് നാടിന്റെ വികസന തുടർച്ചയ്ക്കായാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണകാലത്ത് കേരളത്തിൽ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളെ ചേർത്തുനിർത്തിക്കൊണ്ടാണ് വർഗീയതയെ പ്രതിരോധിക്കേണ്ടതെന്നും, വികസനത്തിന് പണം തടസ്സമായപ്പോൾ സർക്കാർ ബദലായി കൊണ്ടുവന്ന കിഫ്ബിയെ പ്രതിപക്ഷം പരിഹസിച്ചെങ്കിലും ഇന്ന് കേരളത്തിലെ ഗ്രാമങ്ങൾ നഗരങ്ങളോട് കിടപിടിക്കുന്ന തരത്തിൽ വളർന്നതായും അദ്ദേഹം പറഞ്ഞു. കേരളം ഇന്ന് അതിവേഗം വളരുന്ന ഒറ്റനഗരമായി മാറിക്കഴിഞ്ഞുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
The post എൽഡിഎഫ് അധികാരത്തിൽ വരണമെന്ന് പറയുന്നത് പദവികൾ ലഭിക്കാനല്ല! വികസന തുടർച്ചയ്ക്കെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.



