
രാത്രിയാകാശത്ത് ചന്ദ്രൻ ഒറ്റയ്ക്കല്ല, കൂട്ടിന് മറ്റ് മൂന്ന് ചന്ദ്രന്മാർ കൂടി പ്രത്യക്ഷപ്പെട്ടത് കണ്ട് അമ്പരന്നിരിക്കുകയാണ് റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗ് നിവാസികൾ. ലോകം മുഴുവൻ കൗതുകത്തോടെ നോക്കിക്കണ്ട ഈ അത്ഭുത കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. യഥാർത്ഥത്തിൽ ചന്ദ്രന്മാരുടെ എണ്ണം കൂടിയതല്ല, മറിച്ച് ‘പാരാസെലീൻ’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക പ്രകൃതി പ്രതിഭാസമാണ് ഈ കാഴ്ചയ്ക്ക് പിന്നിൽ.
കടുത്ത ശൈത്യകാലത്താണ് സാധാരണയായി പാരാസെലീൻ എന്ന പ്രതിഭാസം കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഷഡ്ഭുജാകൃതിയിലുള്ള വളരെ നേർത്ത ഐസ് ക്രിസ്റ്റലുകളായി മാറുന്നതാണ് ഇതിന് കാരണമാകുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള ഈ ഐസ് പാളികളിലൂടെ ചന്ദ്രപ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികൾ വക്രീകരിക്കപ്പെടുന്നു. ഇങ്ങനെ പ്രകാശം വളയുമ്പോൾ ചന്ദ്രന് വശങ്ങളിലായി അതേ ഉയരത്തിൽ തിളങ്ങുന്ന പ്രതിബിംബങ്ങൾ രൂപപ്പെടുകയും കാഴ്ചക്കാർക്ക് ഒന്നിലധികം ചന്ദ്രന്മാരായി അനുഭവപ്പെടുകയും ചെയ്യുന്നു.
Also Read: തടി കുറയുന്നില്ലേ? കാരണം വ്യായാമക്കുറവല്ല, വില്ലൻ നിങ്ങളുടെ വൈകിയുള്ള ഉറക്കമാകാം!
സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ രണ്ട് ചന്ദ്രന്മാരെയാണ് കാണാറുള്ളതെങ്കിലും, അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളുടെ വിന്യാസമനുസരിച്ച് എണ്ണത്തിൽ മാറ്റം വരാം. റഷ്യയിൽ നാല് ചന്ദ്രന്മാർ ഒരേസമയം പ്രത്യക്ഷപ്പെട്ടത് അതുകൊണ്ടുതന്നെ അതീവ അപൂർവമായാണ് കണക്കാക്കപ്പെടുന്നത്. സമാനമായ രീതിയിൽ പകൽ സമയത്ത് ഒന്നിലധികം സൂര്യന്മാർ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസവും റഷ്യയിൽ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.
The post ഒരേസമയം 4 ചന്ദ്രന്മാർ! റഷ്യയെ അമ്പരപ്പിച്ച ‘പാരാസെലീൻ’ പ്രതിഭാസം appeared first on Express Kerala.



