ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഡൽഹി: ഗർഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും, ഒരാളെയും അവരുടെ താല്പര്യത്തിന് വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കാര്യത്തിലും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഗർഭത്തിന് കാരണമായ ബന്ധം ഉഭയസമ്മതപ്രകാരമാണോ അതോ പീഡനമാണോ എന്നതൊന്നും ഗർഭഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ നിന്നുള്ള 30 ആഴ്ച ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. കീഴ്‌ക്കോടതികൾ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടി പരമോന്നത കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭം ധരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെങ്കിലും, അമ്മയാകാൻ ആ പെൺകുട്ടിയെ നിർബന്ധിക്കുന്നത് നീതിയല്ലെന്ന് കോടതി പറഞ്ഞു.

Also Read: സിൽവർ ലൈൻ പ്രായോഗികമല്ല; താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്ന് കേന്ദ്രം

കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം പരിഗണിക്കുമ്പോൾ തന്നെ, ഗർഭം തുടരാൻ ആഗ്രഹിക്കാത്ത പെൺകുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്. പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ മുംബൈയിലെ ആശുപത്രിയിൽ ഒരുക്കാൻ കോടതി ഉത്തരവിട്ടു. 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സാധാരണഗതിയിൽ അനുമതി നൽകാത്ത സാഹചര്യത്തിലാണ് സ്ത്രീകളുടെ സ്വയംനിർണ്ണയാവകാശത്തിന് മുൻഗണന നൽകുന്ന ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.

The post ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി appeared first on Express Kerala.

Spread the love
See also  തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; എട്ടരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

New Report

Close