തുണി അലക്കുന്നതിനിടെ സ്ത്രീയെ പുലി ആക്രമിച്ചു; മലപ്പുറം പൂക്കോട്ടുംപാടത്ത് ജനങ്ങൾ ഭീതിയിൽ

തുണി അലക്കുന്നതിനിടെ സ്ത്രീയെ പുലി ആക്രമിച്ചു; മലപ്പുറം പൂക്കോട്ടുംപാടത്ത് ജനങ്ങൾ ഭീതിയിൽ

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് അലക്കുന്നതിനിടെ സ്ത്രീയെ പുലി ആക്രമിച്ചു. ഉപ്പുവള്ളി മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിക്കാണ് (60) പരിക്കേറ്റത്. വീടിന് സമീപത്തെ കുളത്തിൽ തുണി അലക്കിക്കൊണ്ടിരിക്കെയായിരുന്നു പുലിയുടെ മിന്നലാക്രമണം.

ജാനകിയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ജാനകിയെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പ്രദേശവാസികൾ ഇപ്പോൾ വലിയ ഭീതിയിലാണ്.

The post തുണി അലക്കുന്നതിനിടെ സ്ത്രീയെ പുലി ആക്രമിച്ചു; മലപ്പുറം പൂക്കോട്ടുംപാടത്ത് ജനങ്ങൾ ഭീതിയിൽ appeared first on Express Kerala.

Spread the love
See also  ഇറാഖ് സമുദ്രാതിർത്തിയിൽ അമേരിക്കൻ കപ്പലിന് നേരെ ഇറാൻ്റെ ചാവേർ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സൂചന

New Report

Close