ഹിന്ദു പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്

ഹിന്ദു പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്

ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കോഴിക്കോട് നമ്പിടി പറമ്പത്ത് തറവാട്ടിലെ സ്വത്ത് ഭാഗംവെയ്ക്കലുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ്മാരായ പങ്കജ് മിത്തൽ, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കുടുംബത്തിലെ അമ്മ രാധയും മകൻ പ്രബീഷുമാണ് പരമോന്നത കോടതിയെ സമീപിച്ചത്.

2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമപ്രകാരം, 2004 ഡിസംബർ 20-ന് ശേഷം അന്തരിച്ചവരുടെ സ്വത്തുക്കളിൽ മക്കൾക്കെല്ലാം തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ നിയമം അനുസരിച്ച് ഭാഗംവയ്ക്കൽ പൂർത്തിയാകാത്ത ഹിന്ദു കൂട്ടുകുടുംബങ്ങളിൽ 1976-ലെ കേരളാ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും കോടതി വ്യക്തമാക്കി. നമ്പിടി പറമ്പത്ത് തറവാട്ടിലെ പെൺമക്കൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

Also Read: കങ്കണയോ അതോ ഇന്ദിരയോ? സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന ആ ‘ലുക്ക്’ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയോ?

ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ വി. ചിദംബരേഷ്, ശ്യാം പദ്മൻ തുടങ്ങിയവർ ഹാജരായി. കേരളത്തിലെ ഹിന്ദു സ്വത്തവകാശ നിയമങ്ങളിൽ നിർണ്ണായകമായേക്കാവുന്ന ഈ കേസിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടും. പൂർവിക സ്വത്തിന്റെ വിഭജനത്തിൽ നിലവിലുള്ള നിയമപരമായ സങ്കീർണ്ണതകൾ പരിഹരിക്കാൻ ഈ കേസ് വഴിയൊരുക്കിയേക്കാം.

The post ഹിന്ദു പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് appeared first on Express Kerala.

Spread the love
See also  ഷാജി പാപ്പൻ വരുന്നു, മാറ്റമില്ല; ‘ആട് 3’ ഈ മാസം 19-ന് തന്നെ തിയേറ്ററുകളിലേക്ക്

New Report

Close