വായ്പക്കാർക്ക് ആശ്വാസം, സംരംഭകർക്ക് ഇരട്ടി മധുരം! 20 ലക്ഷം വരെ ഈടുരഹിത വായ്പ; ആർബിഐ പണനയം പ്രഖ്യാപിച്ചു

വായ്പക്കാർക്ക് ആശ്വാസം, സംരംഭകർക്ക് ഇരട്ടി മധുരം! 20 ലക്ഷം വരെ ഈടുരഹിത വായ്പ; ആർബിഐ പണനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും വായ്പാ തിരിച്ചടവുകളെയും ബാധിക്കുന്ന ആർബിഐ പണനയ പ്രഖ്യാപനം പുറത്ത്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതോടെ വരും മാസങ്ങളിലും ഭവന, വാഹന വായ്പകളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി ‘ന്യൂട്രൽ സ്റ്റാൻസ്’ തുടരാനാണ് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചത്.

ചെറുകിട-ഇടത്തരം സംരംഭകർക്കുള്ള ഈടുരഹിത വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി. ഏപ്രിൽ 1 മുതൽ ഇത് നിലവിൽ വരും. കർഷകർക്ക് ആശ്വാസമായി കെസിസി കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കി വർദ്ധിപ്പിച്ചു. റിക്കവറി ഏജന്റുമാർക്ക് പൂട്ടു വീഴും, വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന രീതി അവസാനിപ്പിക്കാൻ രാജ്യവ്യാപകമായി ഏകീകൃത മാർഗരേഖ വരുന്നു.

Also Read: അമേരിക്കൻ വിപണി ഇന്ത്യക്കായി തുറക്കുമ്പോൾ വീഴുന്നത് ആര്? മോദി-ട്രംപ് ‘ബിസിനസ് ഡീൽ; വിദേശനയം നേരിടുന്ന ഏറ്റവും വലിയ ‘അഗ്നിപരീക്ഷ’ എന്ത് ?

സ്വർണ്ണപ്പണയ സ്ഥാപനങ്ങൾക്ക് ഇളവ്, ആയിരത്തിലധികം ബ്രാഞ്ചുകളുള്ള NBFC-കൾക്ക് പുതിയ ബ്രാഞ്ച് തുടങ്ങാൻ ഇനി ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾക്ക് ഇത് വലിയ നേട്ടമാകും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 7.3 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി ആർബിഐ ഉയർത്തി.

സ്വർണം, വെള്ളി എന്നിവയുടെ വിലവർദ്ധനവ് മൂലം നാണയപ്പെരുപ്പ നിരക്ക് 2.1 ശതമാനമായിരിക്കുമെന്നാണ് ആർബിഐ വിലയിരുത്തൽ. എങ്കിലും വരും മാസങ്ങളിൽ സാഹചര്യം അനുകൂലമായാൽ പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കുമെന്ന ശുഭസൂചന ഗവർണർ നൽകിയിട്ടുണ്ട്. ഏപ്രിലിൽ നടക്കുന്ന അടുത്ത പണനയ അവലോകന യോഗത്തിനായിരിക്കും ഇനി ഏവരും കാത്തിരിക്കുന്നത്.

The post വായ്പക്കാർക്ക് ആശ്വാസം, സംരംഭകർക്ക് ഇരട്ടി മധുരം! 20 ലക്ഷം വരെ ഈടുരഹിത വായ്പ; ആർബിഐ പണനയം പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love
See also  മുംബൈയിൽ ഗ്യാസ് ക്ഷാമം രൂക്ഷം; ഇലക്ട്രിക് സ്റ്റൗവുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം

New Report

Close