loader image
പ്രവാസിയുടെ വീട്ടിലെ മോഷണം! കുപ്രസിദ്ധ മോഷ്ടാക്കൾ പന്തളം പൊലീസിന്റെ പിടിയിൽ

പ്രവാസിയുടെ വീട്ടിലെ മോഷണം! കുപ്രസിദ്ധ മോഷ്ടാക്കൾ പന്തളം പൊലീസിന്റെ പിടിയിൽ

ത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ പ്രതികളെ പൊലീസ് പിടികൂടി. അന്തർസംസ്ഥാന മോഷ്ടാക്കളായ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കവർച്ച ഉണ്ടായത്. പഴുതടച്ച അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചയോടെ പ്രതികളെ വലയിലാക്കിയ പൊലീസ് സംഘം രാവിലെ പത്ത് മണിയോടെ ഇവരെ പന്തളം സ്റ്റേഷനിൽ എത്തിച്ചു. പ്രതികൾക്കെതിരെ സമാനമായ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

മോഷണ സംഘത്തിൽ കൂടുതൽ അംഗങ്ങളുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നും സമാനമായ രീതിയിൽ ഇവർ ആഭരണങ്ങൾ കവർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള മോഷണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമിക വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കവർച്ചാ കേസുകളിലെ ചുരുളഴിയുമെന്നും കൂടുതൽ തൊണ്ടിമുതലുകൾ കണ്ടെത്താനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

See also  സ്വയം ചികിത്സ അപകടം! കർശന മുന്നറിയിപ്പുമായി യുഎഇ

The post പ്രവാസിയുടെ വീട്ടിലെ മോഷണം! കുപ്രസിദ്ധ മോഷ്ടാക്കൾ പന്തളം പൊലീസിന്റെ പിടിയിൽ appeared first on Express Kerala.

Spread the love

New Report

Close