ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:02-ന് മാസപ്പിറവി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതിയുടെ നേരിട്ടുള്ള മാസപ്പിറവി ദർശനത്തിന് വിധേയമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തവണത്തെ റമദാൻ ശൈത്യകാലത്തോട് അനുബന്ധിച്ച് വരുന്നതിനാൽ വിശ്വാസികൾക്ക് നോമ്പ് സമയം താരതമ്യേന കുറവായിരിക്കും. ശരാശരി 12 മുതൽ 14 മണിക്കൂർ വരെയാകും നോമ്പ് ദൈർഘ്യം. റമദാൻ 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20 വെള്ളിയാഴ്ച വരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിലെ വിശ്വാസികൾ ഏറെ ആവേശത്തോടെയും പ്രാർത്ഥനയോടെയുമാണ് ഈ പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.
The post ഖത്തറിൽ റമദാൻ ഫെബ്രുവരി 18-ന് തുടങ്ങിയേക്കും; ജ്യോതിശാസ്ത്ര പ്രവചനവുമായി ഖത്തർ കലണ്ടർ ഹൗസ് appeared first on Express Kerala.




