
ധർബംഗ: ബിഹാറിലെ ധർബംഗയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ 22-കാരൻ വികാസ് മാത്തോയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തെ കുളത്തിനരികിൽ നിന്നുള്ള നായകളുടെ നിർത്താതെയുള്ള കുര കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഏറെ വൈകിയിട്ടും കുട്ടി തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വികാസ് മാത്തോ പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയതായി മറ്റു കുട്ടികൾ വെളിപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുളത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ തന്നെ പൊലീസ് പിടികൂടി.
The post ബിഹാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ appeared first on Express Kerala.


