
വാലന്റൈൻസ് ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബട്ടർഫ്ലൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര ഗാനത്തിന് നിപിൻ ബെസന്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗൗരി ലക്ഷ്മി ശബ്ദം നൽകിയിരിക്കുന്നു. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിക്കുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവർക്കൊപ്പം ജഗദീഷ്, സ്ഫടികം ജോർജ്, മണിക്കുട്ടൻ, നോബി മാർക്കോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ടോബിൻ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ലൂസിഫർ മ്യൂസിക്കിനാണ്. പ്രണയവും സൗഹൃദവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ആകും ഈ സിനിമയെന്നാണ് സൂചന.
The post മാത്യു തോമസ്-ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ‘ബട്ടർഫ്ലൈ’ ഗാനം പുറത്ത്! appeared first on Express Kerala.


