
തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിനിയായ ശാലിനിയാണ് പിടിയിലായത്. 69 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 5,74,000 രൂപയാണ് ഇവർ കൈക്കലാക്കിയത്.
ആറ്റിങ്ങലിലെ ‘താഴെയിൽ നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 2025 ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിലായി പലതവണയായാണ് യുവതി ആഭരണങ്ങൾ പണയം വെച്ചത്. പ്രാഥമിക പരിശോധനയിൽ സ്വർണമല്ലെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം വിദഗ്ധമായി നിർമ്മിച്ച മുക്കുപണ്ടങ്ങളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. മറ്റൊരാൾ തന്ന ആഭരണങ്ങളാണിതെന്നും മുക്കുപണ്ടമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ശാലിനി പോലീസിന് നൽകിയ മൊഴി. സംഭവത്തിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘമുണ്ടോ എന്നതില്‍ ആറ്റിങ്ങൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
The post ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിച്ചു; യുവതി അറസ്റ്റിൽ appeared first on Express Kerala.


