loader image
മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കടയുടമയ്ക്ക് നേരെ ക്രൂര മർദ്ദനം

മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കടയുടമയ്ക്ക് നേരെ ക്രൂര മർദ്ദനം

കൊല്ലം: കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ലെന്ന് ആരോപിച്ച് കടയുടമയ്ക്ക് നേരെ ആക്രമണം. കൊല്ലം പട്ടാഴിയിൽ കട നടത്തുന്ന സുകുമാരൻ നായർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പട്ടാഴി സ്വദേശികളായ ജയപാലൻ, രാജൻ എന്നിവർക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.

കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ട പ്രതികളോട്, ഇവിടെ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇതോടെ പ്രകോപിതരായ പ്രതികൾ ഇദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബൈക്കിന്റെ ചാവി ഉപയോഗിച്ച് മർദ്ദിച്ചതായും ആക്ഷേപമുണ്ട്. ആക്രമണത്തിനിടെ നിലത്തുവീണ സുകുമാരൻ നായരുടെ നെഞ്ചത്ത് കയറിയിരുന്നും പ്രതികൾ മർദ്ദനം തുടർന്നിരുന്നു.

The post മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കടയുടമയ്ക്ക് നേരെ ക്രൂര മർദ്ദനം appeared first on Express Kerala.

Spread the love
See also  സമൂഹമാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം! ഉള്ളടക്കം നീക്കം ചെയ്യാൻ ഇനി മൂന്ന് മണിക്കൂർ മാത്രം; എഐ ദൃശ്യങ്ങൾക്ക് പ്രത്യേക ലേബൽ

New Report

Close