loader image
കളി കഴിഞ്ഞു പ്രസിഡന്റേ, വണ്ടി വിട്ടോ! യുഎസ്എ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ട്രംപിന്റെ ആശംസ

കളി കഴിഞ്ഞു പ്രസിഡന്റേ, വണ്ടി വിട്ടോ! യുഎസ്എ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ട്രംപിന്റെ ആശംസ

ലോകകാര്യങ്ങളുടെ തിരക്കിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചെറിയൊരു കണക്കുകൂട്ടൽ പിഴച്ചു. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പോരാടുന്ന യുഎസ്എ ടീമിന് ട്രംപ് ആശംസകൾ നേർന്നപ്പോഴേക്കും ടീം ഇന്ത്യയോട് തോറ്റ് ഗ്രൗണ്ട് വിട്ടിരുന്നു.

ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യയോട് 29 റൺസിന് പരാജയപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞപ്പോഴാണ് ട്രംപിന്റെ പോസ്റ്റ് എത്തിയത്. “ഇന്ത്യയിൽ ക്രിക്കറ്റ് ലോകകപ്പ് നടക്കുകയാണെന്ന് ഞാൻ കേട്ടു. ടീം യുഎസ്എയ്ക്ക് ആശംസകൾ, ഞങ്ങൾക്ക് വളരെ ശക്തമായ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട്” എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. എന്നാൽ തോൽവിക്ക് ശേഷമുള്ള ഈ ‘മോട്ടിവേഷൻ’ കണ്ട് അന്തംവിട്ടിരിക്കുകയാണ് കായികപ്രേമികൾ. പലരും പോസ്റ്റിന് താഴെ “പ്രസിഡന്റേ, കളി ഇന്നലെ കഴിഞ്ഞു” എന്ന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read:ഹസരംഗയെ പരിഹസിച്ച് പാക് കമന്റേറ്റർ: അശ്ലീല പരാമർശത്തിനെതിരെ കായികലോകത്ത് പ്രതിഷേധം

ശനിയാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് യുഎസ്എ കീഴടങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനമാണ് (49 പന്തിൽ 84*) ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

See also  500 കോടി വേണം; ഹൃത്വിക് റോഷന്റെ കടുംപിടുത്തത്തിൽ ‘ക്രിഷ് 4’ അനിശ്ചിതത്വത്തിൽ

The post കളി കഴിഞ്ഞു പ്രസിഡന്റേ, വണ്ടി വിട്ടോ! യുഎസ്എ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ട്രംപിന്റെ ആശംസ appeared first on Express Kerala.

Spread the love

New Report

Close