
കൊല്ലം: പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും അന്വേഷണം തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ വ്യാപിപ്പിക്കാനുമുള്ള പോലീസിന്റെ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അമ്മയ്‌ക്കൊപ്പം എത്തിയ പെൺകുട്ടിയെ ഇയാൾ പൂജാമുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അമ്മയെ പുറത്തിരുത്തിയ ശേഷം അകത്തുകൊണ്ടുപോയി കടന്നുപിടിച്ചതോടെ പെൺകുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടി. നാട്ടുകാർ ഓടിക്കൂടിയതോടെ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ കൊല്ലം റൂറൽ പോലീസ് ശക്തമായ വലയാണ് വിരിച്ചത്.
The post പൂജയുടെ മറവിൽ പീഡനശ്രമം; പിൻവാതിലിലൂടെ രക്ഷപ്പെട്ട ‘തന്ത്രി’ ഒടുവിൽ അകത്തായി appeared first on Express Kerala.


