loader image
പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു! ഒളവണ്ണ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു! ഒളവണ്ണ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒളവണ്ണ സ്വദേശി ടി.പി ഷൗക്കത്തലിയെ പോലീസ് അറസ്റ്റ് ചെയ്തു. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഓട്ടോയിൽ കയറ്റിയത്. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ റിമാൻഡ് ചെയ്തു.

The post പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു! ഒളവണ്ണ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  “ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ?”; മറുപടി കേട്ട് ആ സ്ത്രീ കണ്ണീരോടെ മടങ്ങി, നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് ആർ. ശ്രീലേഖ

New Report

Close