loader image
തിരുവല്ലയിൽ നഴ്‌സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവല്ലയിൽ നഴ്‌സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല: പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19) ആണ് മരിച്ചത്. തമിഴ്‌നാട്ടിൽ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായ ആരോണിനെ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നിരന്തരമായി മൊബൈൽ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ രണ്ട് ദിവസം മുൻപാണ് കേടായത്. മൊബൈൽ ഫോൺ തകരാറിലായതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

The post തിരുവല്ലയിൽ നഴ്‌സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  ടി-20 ലോകകപ്പിലെ സമ്പന്ന താരങ്ങൾ! സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ആദ്യ പത്തിൽ

New Report

Close