loader image
മലയാള സിനിമയിൽ ചരിത്രപരമായ മാറ്റം; ജോലി സമയം 12 മണിക്കൂറായി കുറച്ചു, പുതിയ കരാർ ഒപ്പിട്ടു

മലയാള സിനിമയിൽ ചരിത്രപരമായ മാറ്റം; ജോലി സമയം 12 മണിക്കൂറായി കുറച്ചു, പുതിയ കരാർ ഒപ്പിട്ടു

ലയാള സിനിമാ സെറ്റുകളിലെ ജോലി സമയത്തിൽ വൻ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ കരാറിൽ ഫെഫ്കയും നിർമ്മാതാക്കളും ഒപ്പുവെച്ചു. നിലവിലുള്ള 16 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി കുറച്ചതാണ് പുതിയ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. സിനിമാ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം.

പുതിയ വ്യവസ്ഥ പ്രകാരം കോൾ ടൈം ക്രമീകരണങ്ങളിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകും. ഉച്ചഭക്ഷണത്തിനും, രാത്രി ഷിഫ്റ്റുകളിൽ അത്താഴത്തിന് ശേഷവും ഒരു മണിക്കൂർ വീതം നിർബന്ധിത വിശ്രമം അനുവദിക്കും. വേതന വർദ്ധനവ്, രാത്രി ജോലി, ഓവർ ടൈം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പെടെയുള്ള ജൂനിയർ സാങ്കേതിക പ്രവർത്തകർ നേരിടുന്ന അമിത ജോലിഭാരവും കുറഞ്ഞ വേതനവും വലിയ പരാതികൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കരണം. അഭിനേതാക്കളെയും പുതിയ തൊഴിൽ കരാറിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.

The post മലയാള സിനിമയിൽ ചരിത്രപരമായ മാറ്റം; ജോലി സമയം 12 മണിക്കൂറായി കുറച്ചു, പുതിയ കരാർ ഒപ്പിട്ടു appeared first on Express Kerala.

See also  കുണ്ടമൺകടവിൽ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി; രക്ഷപ്പെടുത്തി നാട്ടുകാർ
Spread the love

New Report

Close