loader image
“കമ്മ്യൂണിസം നാശത്തിന്റെ സൂചന; കേരളത്തിലും അന്ത്യം കുറിക്കും”; കേരളത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

“കമ്മ്യൂണിസം നാശത്തിന്റെ സൂചന; കേരളത്തിലും അന്ത്യം കുറിക്കും”; കേരളത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വികസനത്തിന് വിഘാതമാണെന്നും അത് നാശത്തിന്റെ സൂചനയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാൻ അവർക്കായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തിൽ നിന്ന് കമ്മ്യൂണിസം വലിയ തോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യമായെന്നും, ഇനി അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ പ്രത്യയശാസ്ത്രത്തിന്റെ സത്യാവസ്ഥ ആളുകൾ മനസ്സിലാക്കണമെന്നും രാജ്യം എത്രയും വേഗം ഇതിൽ നിന്ന് മോചനം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ അന്ത്യം തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചുവെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൈവരിച്ച മുന്നേറ്റം ഇതിന്റെ തെളിവാണ്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങൾ ഇടതുപക്ഷത്തെ തള്ളിക്കളയുകയാണ്. തിരുവനന്തപുരത്തെ വിജയത്തോടെ കമ്മ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ രാഷ്ട്രീയ അന്ത്യത്തിന് തുടക്കമായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസം നിലനിൽക്കുന്ന ഇടങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: അതിർത്തി കാക്കാൻ ‘സതേൺ കമാൻഡ്’; കച്ച് മുതൽ ക്രീക്ക് വരെ സൈന്യത്തിന്റെ പുതിയ സുരക്ഷാ മതിൽ!120 ഗ്രാമങ്ങൾ, 2,500 രോഗികൾ – ഒരു മെഗാ മിഷന്റെ കഥ…

See also  ഒമാനെ എട്ട് വിക്കറ്റിന് തകർത്തു; ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വിജയത്തുടക്കം

രാജ്യത്തെ നക്സലിസം അതിന്റെ അന്ത്യത്തോടടുക്കുകയാണെന്നും മാർച്ച് 31-നകം നക്സൽ ഭീഷണി ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവർത്തിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 500-ലധികം നക്സലൈറ്റുകളെ വധിച്ചതായും 1,900 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. കൂടാതെ 2,500 ഓളം പേർ കീഴടങ്ങിയിട്ടുണ്ട്. നക്സലിസം പല തലമുറകളെയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും തള്ളിവിട്ടുവെന്നും ഇതിൽ നിന്ന് യുവാക്കളെ മോചിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കൽ നക്സൽ ആക്രമണങ്ങളുടെ കേന്ദ്രമായിരുന്ന ഛത്തീസ്ഗഢ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്ന് അമിത് ഷാ പറഞ്ഞു. യുവാക്കൾ കായികരംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിൾ എൻജിൻ സർക്കാർ നക്സലിസം എന്ന വിപത്തിനെ പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾ വികസനത്തെയും ജനാധിപത്യത്തെയും നെഞ്ചേറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

The post “കമ്മ്യൂണിസം നാശത്തിന്റെ സൂചന; കേരളത്തിലും അന്ത്യം കുറിക്കും”; കേരളത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ appeared first on Express Kerala.

See also  സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണ്ണയം ഡിജിറ്റലാകുന്നു; 2026 മുതൽ ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ രീതി
Spread the love

New Report

Close