loader image
അമിതവേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

അമിതവേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: അമിതവേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച സംഭവത്തിൽ എറണാകുളം ഞാറയ്ക്കൽ സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. പോലീസുകാർക്ക് വീഴ്ച പറ്റിയെന്ന മുനമ്പം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം വൈപ്പിൻ ബീച്ചിൽ നടക്കാനിറങ്ങിയ യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വകാര്യ വാഹനത്തിൽ അമിതവേഗത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ യുവാക്കൾ കൈകാണിച്ച് തടഞ്ഞു. ഇതിൽ പ്രകോപിതരായ ഉദ്യോഗസ്ഥർ തങ്ങളെ മർദിച്ചുവെന്നാണ് യുവാക്കളുടെ പരാതി. സംഭവത്തിൽ യുവാക്കൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. യുവാക്കളുടെ പരാതിയിൽ മുളവുക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേസമയം, യുവാക്കൾ തങ്ങളെയും മർദിച്ചുവെന്ന് കാണിച്ച് കുറ്റാരോപിതരായ പോലീസുകാരും പരാതി നൽകിയിട്ടുണ്ട്.

The post അമിതവേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ appeared first on Express Kerala.

Spread the love
See also  600 വർഷം പഴക്കമുള്ള തേക്കിൽ വിരിഞ്ഞ അത്ഭുതം; മോഹൻലാലിന്റെ വീട്ടിലെ പുതിയ അതിഥി!

New Report

Close