loader image
സുപ്രീം കോടതിയിൽ ലോ ക്ലാർക്ക് ഒഴിവുകൾ! ഒരു ലക്ഷം രൂപ ശമ്പളം; നിയമബിരുദധാരികൾക്ക് സുവർണ്ണാവസരം

സുപ്രീം കോടതിയിൽ ലോ ക്ലാർക്ക് ഒഴിവുകൾ! ഒരു ലക്ഷം രൂപ ശമ്പളം; നിയമബിരുദധാരികൾക്ക് സുവർണ്ണാവസരം

സുപ്രീം കോടതിയിലെ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിലുള്ള ഏകദേശം 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സമാഹൃത ശമ്പളം ലഭിക്കും. 2026-27 കാലയളവിലേക്കാണ് ഈ നിയമനം നടക്കുന്നത്.

യോഗ്യതയും പ്രായപരിധിയും: അപേക്ഷകർ അംഗീകൃത നിയമ ബിരുദധാരികളായിരിക്കണം. ഫൈനൽ ഇയർ എൽ.എൽ.ബി പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിയമപരമായ ഗവേഷണത്തിലും വിശകലനത്തിലും മികച്ച കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 2026 ഫെബ്രുവരി 7 അടിസ്ഥാനമാക്കി 20 വയസ്സിനും 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

Also Read: PSTET 2026! അപേക്ഷാ പ്രക്രിയ ആരംഭിച്ചു

അപേക്ഷാ രീതിയും പരീക്ഷയും: താൽപ്പര്യമുള്ളവർക്ക് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 7 ആണ്. പരീക്ഷ മാർച്ച് 7-ന് നടക്കും.

See also  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന്‍ വില 1,16,240 രൂപയില്‍

The post സുപ്രീം കോടതിയിൽ ലോ ക്ലാർക്ക് ഒഴിവുകൾ! ഒരു ലക്ഷം രൂപ ശമ്പളം; നിയമബിരുദധാരികൾക്ക് സുവർണ്ണാവസരം appeared first on Express Kerala.

Spread the love

New Report

Close