loader image
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘മെറ്റ’യുടെ ക്യാമ്പയിൻ!

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘മെറ്റ’യുടെ ക്യാമ്പയിൻ!

ൺലൈൻ തട്ടിപ്പുകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി മെറ്റ തങ്ങളുടെ മുൻനിര കാമ്പയിനായ ‘സ്‌കാം സേ ബചോ’യുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രശസ്ത നടി നീന ഗുപ്തയും സുകൃതി ചതുർവേദി, യുവരാജ് ദുവ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ ക്രിയേറ്റർമാരും ഈ അവബോധന പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

വ്യാജ ജോലി വാഗ്ദാനങ്ങൾ, ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണികൾ, ഒറ്റരാത്രികൊണ്ട് പണം ഇരട്ടിയാക്കാമെന്ന് മോഹിപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ തുടങ്ങിയ പ്രധാന തട്ടിപ്പ് രീതികളെക്കുറിച്ചാണ് ഈ കാമ്പയിൻ മുന്നറിയിപ്പ് നൽകുന്നത്. തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന വ്യാജമായ അടിയന്തര സ്വഭാവവും വിശ്വാസ്യതയും എങ്ങനെ തിരിച്ചറിയാമെന്ന് ഇതിലൂടെ ലളിതമായി വിശദീകരിക്കുന്നു. ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളെ മുൻനിർത്തിയാണ് നീന ഗുപ്തയും സംഘവും ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Also Read: ബാറ്ററിയിലും ക്യാമറയിലും മായാജാലം! 7000mAh ബാറ്ററിയുമായി ഓപ്പോ റെനോ 15സി ഇന്ത്യയിലെത്തി

See also  മാനുവൽ vs ഓട്ടോമാറ്റിക്! നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ കാർ എങ്ങനെ തിരഞ്ഞെടുക്കാം?

സൈബർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഏതൊരു ഓൺലൈൻ ഇടപെടലിലും ജാഗ്രത പാലിക്കാനും സംശയം തോന്നുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനും മെറ്റ ആഹ്വാനം ചെയ്യുന്നു. സുരക്ഷാ ഉപകരണങ്ങളും റിപ്പോർട്ടിംഗ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സ്വയം സംരക്ഷിക്കാനാണ് ഈ പ്രചാരണം ഊന്നൽ നൽകുന്നത്. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെ ചെറുക്കാനുള്ള മെറ്റയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.

The post ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘മെറ്റ’യുടെ ക്യാമ്പയിൻ! appeared first on Express Kerala.

Spread the love

New Report

Close