
പട്ടാമ്പി: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ വെച്ച് 17 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 44-കാരന് കോടതി കഠിനതടവ് വിധിച്ചു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി കോട്ടയിൽ വീട്ടിൽ സുനിൽകുമാറിനെയാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ള മൂന്ന് വർഷം കഠിനതടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2023 ജൂൺ ഏഴിന് പട്ടാമ്പി ബസ് സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരാകുകയും എ.എസ്.ഐ എസ്. മഹേശ്വരി നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു. കോടതി വിധിച്ച പിഴത്തുക അതിജീവിതനായ കുട്ടിക്ക് നൽകാനും ഉത്തരവുണ്ട്.
The post ബസിൽ 17-കാരന് നേരെ ലൈംഗികാതിക്രമം; 44-കാരനായ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും appeared first on Express Kerala.


