loader image
ഉപയോഗിച്ച വാഹനങ്ങള്‍ അംഗീകൃത ഡീലര്‍മാരില്‍നിന്നു വാങ്ങാനും വില്‍ക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍

ഉപയോഗിച്ച വാഹനങ്ങള്‍ അംഗീകൃത ഡീലര്‍മാരില്‍നിന്നു വാങ്ങാനും വില്‍ക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകള്‍ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു.

നിലവില്‍ വിപണിയില്‍ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരില്‍നിന്നു വാഹനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതു തട്ടിപ്പുകളിലേക്കു നയിക്കാൻ ഇടയാക്കും.

ഒരു വാഹനം വില്‍ക്കുമ്പോള്‍ പഴയ ഉടമയില്‍നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. വാഹനം വിറ്റശേഷവും രേഖകളില്‍ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് വലിയ അപകടമാണ്. അത്തരം സാഹചര്യത്തില്‍ ആ വാഹനം ഉപയോഗിച്ച്‌ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍, ചെല്ലാനുകള്‍, വാഹനാപകടങ്ങള്‍ എന്നിവയ്ക്ക് പഴയ ഉടമസ്ഥൻ നിയമപരമായി ബാധ്യസ്ഥനാകും.

വ്യക്തികള്‍ തമ്മില്‍ നേരിട്ടാണ് ഇടപാട് നടത്തുന്നതെങ്കില്‍ വാഹനത്തിന്റെ ആർസി ബുക്ക്, ഇൻഷ്വറൻസ്, ടാക്സ് തുടങ്ങിയ രേഖകള്‍ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തണം.

See also  സമൂഹമാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം! ഉള്ളടക്കം നീക്കം ചെയ്യാൻ ഇനി മൂന്ന് മണിക്കൂർ മാത്രം; എഐ ദൃശ്യങ്ങൾക്ക് പ്രത്യേക ലേബൽ

ഉപയോഗിച്ച വാഹനം സെക്കൻഡ് ഹാൻഡ്/യൂസ്ഡ് കാർ ഡീലർമാർക്ക് വില്‍ക്കുമ്പോള്‍/വാങ്ങുമ്പോള്‍ അവർക്ക് ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓഥറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണം.

വാഹനത്തിന്റെ ഉടമസ്ഥാവകാശം താത്കാലികമായി വാഹൻ പോർട്ടല്‍ വഴി ഫോം 29 സി മുഖേന പ്രസ്തുത ഡീലർക്ക് കൈമാറണം. വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുന്പായി ബന്ധപ്പെട്ട ഡീലർക്ക് മോട്ടോർ വാഹന വകുപ്പ് നല്‍കിയ സാധുവായ ഡീലർ ഓഥറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.

ഓഥറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvdkerala.gov.inല്‍ പരിശോധിക്കാം.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close