loader image
മാസ് അവതാരത്തിൽ നാനി വീണ്ടും; ‘ദ പാരഡൈസി’ലെ ആവേശമായി അനിരുദ്ധിന്റെ ഇൻട്രോ ഗാനം!

മാസ് അവതാരത്തിൽ നാനി വീണ്ടും; ‘ദ പാരഡൈസി’ലെ ആവേശമായി അനിരുദ്ധിന്റെ ഇൻട്രോ ഗാനം!

തെലുങ്ക് സൂപ്പർ താരം നാനിയും ഹിറ്റ് ചിത്രം ‘ദസറ’യുടെ സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ ആവേശം വാനോളമുയർത്തി നാനിയുടെ ഇൻട്രോ ഗാനം ചിത്രീകരിച്ചു. “ആയാ ഷേർ” എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തെന്നിന്ത്യയുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയി ഒരുക്കിയ ഈ ഗാനത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ നൂറുകണക്കിന് നർത്തകർ അണിനിരന്ന വമ്പൻ സെറ്റിലാണ് പൂർത്തിയായത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 മാർച്ച് 26-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

ജെഴ്സി, ഗാങ് ലീഡർ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള നാനിയുടെ സ്റ്റൈലിഷ് നൃത്തച്ചുവടുകളാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. വിജയ് ചിത്രം ‘ജന നായകനി’ലൂടെ ശ്രദ്ധേയനായ സുധൻ മാസ്റ്റർ ആണ് ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നൃത്ത ശൈലിയും മാസ്സ് പ്രകടനവും ഈ ഇൻട്രോ ഗാനത്തിൽ ദർശിക്കാമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിക്കുന്നത്.

See also  കാർ വാങ്ങും മുൻപ് ഇതറിയൂ! നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന 5 അത്യാവശ്യ ഫീച്ചറുകൾ

Also Read: ഡോൺ 3-യിൽ നിന്ന് പിന്മാറ്റം; രൺവീർ സിങ്ങിനോട് 40 കോടി ആവശ്യപ്പെട്ട് നിർമ്മാതാക്കൾ!

ചിത്രത്തിലെ താരനിരയും ഏറെ ആകർഷകമാണ്. അടുത്തിടെ പുറത്തിറങ്ങിയ സമ്പൂർണേഷ് ബാബുവിന്റെ ക്യാരക്ടർ പോസ്റ്റർ വലിയ ചർച്ചയായിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാൽ ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിങ്ങനെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ദസറ’യ്ക്ക് ശേഷം ശ്രീകാന്ത് ഒഡേല ഒരുക്കുന്ന ഈ ചിത്രം സംവിധായകന്റെ മികവും സൂക്ഷ്മമായ കാഴ്ചപ്പാടും വിളിച്ചോതുന്ന ഒരു ബ്രഹ്മാണ്ഡ വിരുന്നായിരിക്കും.

ശ്രീകാന്ത് ഒഡേലയുടെ ശക്തമായ തിരക്കഥയിൽ നാനിയെ മുൻപ് കണ്ടിട്ടില്ലാത്ത വിധം പരുക്കൻ മാസ്സ് ലുക്കിലാണ് സിനിമ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിമ്പ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ഈ ചിത്രം ലോകമെമ്പാടുമായി എട്ട് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസിനെത്തും.

See also  കസേരകൾ മാറി, പ്രധാനമന്ത്രിമാർ വീണു; പക്ഷെ ഇദ്ദേഹം മാത്രം കുലുങ്ങിയില്ല! ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ രഹസ്യങ്ങൾ അറിയുന്ന ആ ‘നിശ്ശബ്ദ’ വിഐപി…

The post മാസ് അവതാരത്തിൽ നാനി വീണ്ടും; ‘ദ പാരഡൈസി’ലെ ആവേശമായി അനിരുദ്ധിന്റെ ഇൻട്രോ ഗാനം! appeared first on Express Kerala.

Spread the love

New Report

Close