loader image
2000 രൂപ കൈക്കൂലി വാങ്ങി; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

2000 രൂപ കൈക്കൂലി വാങ്ങി; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

പന്തളം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ പന്തളം നഗരസഭയിലെ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് കഠിനശിക്ഷ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തളം സ്വദേശിയായ പരാതിക്കാരന് തന്റെ കുടുംബസ്വത്തിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനായി റെജി ജോർജ് 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

കൊല്ലം വിജിലൻസ് കോടതി ജഡ്ജി മോഹിത് സി.എസ് ആണ് വിധി പ്രസ്താവിച്ചത്. സെക്ഷൻ 7 പ്രകാരം 3 വർഷം തടവും 10,000 രൂപ പിഴയും, സെക്ഷൻ 13(1)d പ്രകാരം 4 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി ഉത്തരവ്. വിജിലൻസ്‌ പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പിയായ പിഡി ശശി ആണ് കുറ്റപത്രം സമർപ്പിച്ചത്.

The post 2000 രൂപ കൈക്കൂലി വാങ്ങി; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും appeared first on Express Kerala.

See also  ഫെബ്രുവരിയിൽ വാഗൺആർ വാങ്ങാം, 40,000 രൂപ വരെ ലാഭിക്കാം; മാരുതി സുസുക്കിയുടെ കിടിലൻ ഓഫർ
Spread the love

New Report

Close