
തിരുവനന്തപുരം: എകെജി സെന്ററിന് സമീപമുള്ള വീടിന് തീപിടിച്ചു. കുന്നുകുഴി സരോജിനി വിലാസത്തിൽ ക്രിസ്തുദാസിന്റെ വീടിനാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ട് മുറികൾ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മുറിയിലെ തുണികളിൽ പടർന്ന തീ അതിവേഗം മേൽക്കൂരയിലേക്കും മറ്റ് സാധനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ, തടി ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 60,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഫയർഫോഴ്‌സ് വിലയിരുത്തി. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് പോളിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജിതേഷ്, അനീഷ്, വിമൽ, മഹേഷ്കുമാർ, ശ്രീരാഗ്, ഫിറോഷ്ഖാൻ, ശ്രീ രാജ്, ബിജു, ശ്യാമളകുമാർ, രഞ്ജിത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്
The post തുണികളിൽ നിന്ന് തീ മേൽക്കൂരയിലേക്ക് പടർന്നു; തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു appeared first on Express Kerala.


