loader image
ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ (46) വീടിനുള്ളിൽ ജീവനൊടുക്കി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ സത്യമോളുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്ന് ഇവരെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post ലഹരിക്കേസിൽ റിമാൻഡിലായിരുന്ന അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
See also  പിഎം കെയേഴ്‌സിൽ ചോദ്യം വേണ്ട! ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കേർപ്പെടുത്തി കേന്ദ്രം

New Report

Close