
സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന എഐ കാരിക്കേച്ചർ ട്രെൻഡിനൊപ്പം ചേർന്ന് കേരളത്തിലെ മന്ത്രിമാരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സഹകരണ-സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരാണ് തങ്ങളുടെ എഐ പതിപ്പുകൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ഈ രസകരമായ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സൈബറിടത്തിൽ വലിയ ചർച്ചയായി മാറി.
‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി. ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ സമാനമായ കുറിപ്പുകളുമായി മന്ത്രിമാരായ വി.എൻ. വാസവനും കെ.ബി. ഗണേഷ് കുമാറും ചിത്രങ്ങൾ പങ്കുവെച്ചു. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ കാരിക്കേച്ചർ രൂപങ്ങൾ കണ്ട് അമ്പരന്ന ആരാധകരും അനുയായികളും വളരെ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. മന്ത്രിമാരുടെ ഈ നവീനമായ ഇടപെടൽ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്.
Also Read: സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിൽ പരാതി; കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി
സൈബറിടത്തിൽ വൈറലായ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേർ സ്നേഹപ്രകടനങ്ങളുമായി എത്തുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ വിദ്യാർത്ഥികൾ “കുട്ടികളുടെ മുത്ത്” എന്നും “അടിപൊളി” എന്നും കമന്റുകൾ രേഖപ്പെടുത്തി സ്നേഹം പങ്കുവെച്ചു. സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളെ മന്ത്രിമാർ തന്നെ ഇത്തരത്തിൽ ഏറ്റെടുക്കുന്നത് കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ലോകം നോക്കിക്കാണുന്നത്.
The post എഐ ട്രെൻഡിനൊപ്പം മന്ത്രിമാരും; വൈറലായി വി. ശിവൻകുട്ടിയുടെയും ഗണേഷ് കുമാറിന്റെയും കാരിക്കേച്ചറുകൾ appeared first on Express Kerala.


